ദോഹ: ഖത്തർ ഫൗണ്ടേഷന്റെ കീഴിലുള്ള സിദ്ര മെഡിസിൻ (Sidra Medicine) പ്രൈമറി ഇമ്മ്യൂണോഡിസ്രെഗുലേഷൻ വൈകല്യങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര ശാസ്ത്ര സമ്മേളനം (RAPID 2026) സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 25 മുതൽ 27 വരെ ദോഹയിലാണ് കോൺഫറൻസ് നടക്കുന്നത്.
'പ്രൈമറി ഇമ്മ്യൂണോഡിസ്രെഗുലേഷൻ വൈകല്യങ്ങളുടെ നിർണ്ണയത്തിലെ പുതിയ മുന്നേറ്റങ്ങൾ' (Frontiers in Diagnostics for Primary Immunodysregulation Disorders) എന്നതാണ് ഈ വർഷത്തെ പ്രമേയം. Iപ്രതിരോധ വ്യവസ്ഥയുമായി ബന്ധപ്പെട്ട അപൂർവ്വ രോഗങ്ങളെയും ജനിതക വൈകല്യങ്ങളെയും കുറിച്ചുള്ള രോഗനിർണ്ണയം, ചികിത്സ, ഗവേഷണം എന്നിവ ചർച്ച ചെയ്യാൻ ലോകമെമ്പാടുമുള്ള പ്രമുഖ ഗവേഷകരും ഡോക്ടർമാരും മെഡിക്കൽ വിദഗ്ധരും സമ്മേളനത്തിൽ പങ്കെടുക്കും.iഇസിത് ബെറാത്ത് ബർലാൻ അക്കാദമി (IBB), യൂണിവേഴ്സൽ സയന്റിഫിക് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് നെറ്റ്വർക്ക് (USERN) എന്നിവയുടെ സഹകരണത്തോടെ മാസ്റ്റർ ക്ലാസുകളും സയന്റിഫിക് പ്രസന്റേഷനുകളും സംഘടിപ്പിക്കും.ട്രാൻസ്ലേഷണൽ ഇമ്മ്യൂണോളജി രംഗത്തെ പ്രമുഖ വിദഗ്ധനായ പ്രൊഫ. ......
ദോഹ: ലോക മാനുഷിക ദിനത്തോട് (ഓഗസ്റ്റ് 19) അനുബന്ധിച്ച് ജീവകാരുണ്യ മേഖലയിൽ ജീവൻ വെടിഞ്ഞ രക്തസാക്ഷികളെ ആദരിക്കുകയും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്യുകയും ചെയ്ത് ഖത്തർ റെഡ് ക്രെസന്റ് സൊസൈറ്റി (QRCS). 'മാനവികതയ്ക്ക് വേണ്ടി' (For Humanity) എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ദിനാചരണം സംഘടിപ്പിച്ചത്.
2003-ൽ ബാഗ്ദാദിലുണ്ടായ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട 22 സന്നദ്ധ പ്രവർത്തകരുടെ ഓർമ്മയ്ക്കായാണ് ഐക്യരാഷ്ട്രസഭ ഈ ദിനം നീക്കിവെച്ചിരിക്കുന്നത്.
ജീവകാരുണ്യ പ്രവർത്തകർക്ക് നേരെ നടക്കുന്ന എല്ലാത്തരം അതിക്രമങ്ങളെയും കടന്നാക്രമണങ്ങളെയും ഖത്തർ റെഡ് ക്രെസന്റ് ശക്തമായി അപലപിച്ചു. ......
ദോഹ: പ്രവാസികൾക്ക് സ്പോൺസർഷിപ്പ് മാറ്റുന്നതിനും രാജ്യത്തിന് പുറത്ത് കഴിയേണ്ട നിയമപരമായ സമയപരിധിയിൽ ഇളവ് ലഭിക്കുന്നതിനുമുള്ള അനുമതിപത്രം (NOC) ഇനി മെട്രോഷ് ആപ്പ് വഴി എളുപ്പത്തിൽ ലഭ്യമാക്കാം. പൊതുജനങ്ങൾക്ക് സേവനങ്ങൾ കൂടുതൽ ലളിതവും വേഗത്തിലുമാക്കുന്നതിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്സ് പുതിയ ഇലക്ട്രോണിക് സൗകര്യം പ്രാബല്യത്തിൽ വരുത്തിയത്.
സേവന കേന്ദ്രങ്ങൾ നേരിട്ട് സന്ദർശിക്കാതെ തന്നെ സ്പോൺസർക്ക് ഇലക്ട്രോണിക് രീതിയിൽ ഇഷ്യൂ ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.
ഖത്തറിലുള്ള പ്രവാസി ജീവനക്കാരൻ പുതിയൊരാളുടെ കീഴിലേക്ക് മാറുമ്പോൾ നിലവിലെ സ്പോൺസർക്ക് മെട്രോഷ് വഴി അനുമതി (NOC) നൽകാം. ......
ദോഹ: ഏഴാമത് ഖത്തർ-ഈജിപ്ത് ജോയിന്റ് ഹയർ കമ്മിറ്റി യോഗം നാളെ (വ്യാഴാഴ്ച) നടക്കും. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. ......
ദോഹ: സിറിയയിലെ ഇദ്ലിബിലുള്ള അബു അൽ ദുഹൂർ വ്യോമസേനാ താവളത്തിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. ആക്രമണം സിറിയയുടെ പരമാധികാരത്തിന്മേലും ഭൗമിക integrity ക്കു മേലുമുള്ള കടന്നുകയറ്റമാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും ലംഘനമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
മേഖലയിലെ രാജ്യങ്ങളുടെ പരമാധികാരത്തെ ഇസ്രായേൽ നിരന്തരം ലംഘിക്കുന്നത് വൻ സുരക്ഷാ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ......
ദോഹ: ഖത്തർ ഫൗണ്ടേഷൻ ഫോർ സോഷ്യൽ വർക്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന വയോജന പരിചരണ കേന്ദ്രമായ 'ഇഹ്സാൻ' (Ehsan), കൗൺസിൽ ഓഫ് എൽഡേഴ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വേനൽക്കാല പരിപാടി വിജയകരമായി സമാപിച്ചു. രാജ്യത്തെ വിവിധ യുവജന കേന്ദ്രങ്ങളുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
തലമുറകൾ തമ്മിലുള്ള ആശയവിനിമയം ശക്തമാക്കുക, മുതിർന്ന പൗരന്മാരുടെ അനുഭവസമ്പത്ത് പുതിയ തലമുറയ്ക്ക് പകർന്നു നൽകുക, സമൂഹത്തിൽ അവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം.
വിവിധ സാംസ്കാരിക, സാമൂഹിക, ബോധവൽക്കരണ, വിനോദ പരിപാടികൾ ക്യാമ്പിന്റെ ഭാഗമായി നടന്നു. ......
ദോഹ: അന്താരാഷ്ട്ര തലത്തിൽ ഖത്തറിന്റെ വർദ്ധിച്ചുവരുന്ന നയതന്ത്ര പങ്കാളിത്തത്തെയും സ്വാധീനത്തെയും പ്രശംസിച്ച് പ്രമുഖ ബ്രിട്ടീഷ് പത്രമായ ഫിനാൻഷ്യൽ ടൈംസ്. വൻശക്തികൾക്ക് പോലും ആശയവിനിമയം നടത്താൻ പ്രയാസമുള്ള വിവിധ വിഭാഗങ്ങളുമായി ചർച്ചകൾ നടത്താനും മധ്യസ്ഥത വഹിക്കാനുമുള്ള ഖത്തറിന്റെ ശേഷിയാണ് ഇതിന് പ്രധാന കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു.
അന്താരാഷ്ട്ര കാര്യങ്ങളിലെ അസർബൈജാനി അക്കാദമിക് വിദഗ്ദ്ധനായ സോർ ഷെരീഫ് എഴുതിയ ലേഖനത്തിലാണ് ഖത്തറിന്റെ നയതന്ത്ര കരുത്തിനെ കുറിച്ച് വ്യക്തമാക്കുന്നത്. ......
ദോഹ: ഖത്തറിന്റെ കായികരംഗത്തെ വൻ മുന്നേറ്റങ്ങളെയും വികസനങ്ങളെയും അന്താരാഷ്ട്ര തലത്തിൽ അടയാളപ്പെടുത്തുന്നതിൽ ഫോട്ടോഗ്രാഫി നിർണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ഖത്തർ ഫോട്ടോഗ്രാഫി സെന്റർ ഡയറക്ടർ ജാസിം അഹമ്മദ് അൽ ബുഐനൈൻ. ഓഗസ്റ്റ് 19 ലോക ഫോട്ടോഗ്രാഫി ദിനത്തോട് അനുബന്ധിച്ച് ഖത്തർ ന്യൂസ് ഏജൻസിക്ക് (QNA) നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഖത്തർ സംസ്കാര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഖത്തർ ഫോട്ടോഗ്രാഫി സെന്റർ, രാജ്യത്തിന്റെ സാംസ്കാരിക സ്വത്വവും നേട്ടങ്ങളും ദൃശ്യാവിഷ്കാരത്തിലൂടെ രേഖപ്പെടുത്താനും പ്രാദേശിക-അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയരായ ഒരു കൂട്ടം ഫോട്ടോഗ്രാഫർമാരെ വളർത്തിയെടുക്കാനും നിരന്തരം ശ്രമിച്ചുവരികയാണ്.
കായിക ഫോട്ടോഗ്രാഫി വെറുമൊരു നിമിഷത്തിന്റെ ചിത്രീകരണമല്ലെന്നും അത് വിജയഗാഥകളും കായിക പോരാട്ടത്തിന്റെ വികാരങ്ങളും പ്രതിഫലിപ്പിക്കുന്ന മാധ്യമമാണെന്നും അൽ ബുഐനൈൻ പറഞ്ഞു. ......
ദോഹ: 2026/2027 കായിക സീസണിന് മുന്നോടിയായി പ്രമുഖ സ്ഥാപനങ്ങളുമായി തന്ത്രപ്രധാന പങ്കാളിത്ത കരാറുകളിൽ ഒപ്പുവെച്ച് ലുസൈൽ സ്പോർട്സ് ക്ലബ്ബ്. രാജ്യത്ത് സുസ്ഥിരമായ കായിക ആവാസവ്യവസ്ഥ നിർമ്മിക്കുന്നതിനും, ഖത്തർ നാഷണൽ വിഷൻ 2030 കൈവരിക്കുന്നതിനും ലക്ഷ്യമിട്ടാണ് ക്ലബ്ബിന്റെ പുതിയ നീക്കം. ......